കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങാകുന്ന വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ഗുണമേന്മയുള്ള കാലിത്തീറ്റ കേരളത്തില്‍ തന്നെ ഉല്‍പാദിപ്പിച്ച് കര്‍ഷകര്‍ക്ക് നല്‍കാനും, അധികം വരുന്ന പാല്‍, പൊടിയാക്കി വിപണിയില്‍ എത്തിക്കാനും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൂട്ടിക്കല്‍ മേഖലയില്‍ പ്രളയ കാലത്ത് പശുക്കളേയും, തൊഴുത്തും നഷ്ടടപ്പെട്ട കര്‍ഷകര്‍ക്ക് ധനസഹായം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വടവാതൂരില്‍ നടന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അദ്ധ്യക്ഷനായിരുന്നു. വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.റ്റി സോമന്‍കുട്ടി, മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്, സോണി ഈറ്റക്കന്‍, അഡ്വ ജോണി ജോസഫ്, ലിസി സേവ്യര്‍, ലൈസമ്മ ജോര്‍ജ്ജ്, വില്‍സണ്‍ ജെ പുറക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments