സാഹിത്യകാരനും, അദ്ധ്യാപകനുമായിരുന്നു സി.ആര്‍ ഗോപിനാഥന്‍ നായരുടെ നവതിയാഘോഷം കാണക്കാരി എന്‍.എസ്.എസ് കരയോഗം ഹാളില്‍ നടന്നു. മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സാമൂഹിക-സാംസ്‌ക്കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു സി.ആര്‍.ജി എന്ന് എംഎല്‍എ പറഞ്ഞു. സി.ആര്‍.ജി രചിച്ച 11-മാത്തെ പുസ്തകമായ തടാകം സാക്ഷിയുടെ പ്രകാശന കര്‍മം കൈനകരി ഷാജി, ഡോ കെ.ആര്‍ പ്രഭാകരന് നല്‍കി നിര്‍വ്വഹിച്ചു. യോഗത്തില്‍ കരയോഗം പ്രസിഡന്റ് കാണക്കാരി അരവിന്ദാക്ഷന്‍ അദ്ധ്യക്ഷനായിരുന്നു. കാണക്കാരി സഹകരണ ബാങ്ക് പ്രസിഡന്റ് ബേബി ജോസഫ്, ഏറ്റുമാനൂര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി പ്രസിഡന്റ് എന്‍ അരവിന്ദാക്ഷന്‍, കാണക്കാരി രവി, പി.യു മാത്യു, പി വിജയകുമാര്‍, വി.എ ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.


.jpg)


0 Comments