Breaking...

9/recent/ticker-posts

Header Ads Widget

ഈരാറ്റുപേട്ട ഫയര്‍ സ്റ്റേഷന്റെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു.



ഈരാറ്റുപേട്ട ഫയര്‍ സ്റ്റേഷന്റെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലുടെ  ഉദ്ഘടനം നിര്‍വഹിച്ചു. ചടങ്ങിന് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട പൂഞ്ഞാര്‍ റോഡില്‍ പൂഞ്ഞാര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ മറ്റക്കാട്   പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുണ്ടായിരുന്ന 42.5 സെന്റ് സ്ഥലത്താണ് ഫയര്‍സ്റ്റേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. പി.സി ജോര്‍ജ്ജ് എംഎല്‍എയായിരുന്ന കാലത്ത്  ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 95 ലക്ഷം രൂപ മുടക്കി രണ്ട് ഘട്ടമായിട്ടാണ് ആധുനിക രീതിയിലുള്ള ഓഫീസ് സമുച്ചയവും  ഗ്യാരേജും നിര്‍മാണം പൂര്‍ത്തികരിച്ചിരിക്കുന്നത്. യോഗത്തില്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം രമ മോഹന്‍, പൂഞ്ഞാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിള്‍, വൈസ് പ്രസിഡന്റ് തോമസ് ജോസ്, ഈരാറ്റുപേട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ സുഹറ അബ്ദുള്‍ ഖാദര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി ആര്‍ അനുപമ, ഷോണ്‍ ജോര്‍ജ് തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments