പാദുവ സെന്റ് ആന്റണീസ് ദേവാലയത്തില്‍ പുതിയതായി നിര്‍മിച്ച പിയാത്തെയുടെയും വി. അന്തോണീസിന്റെ തിരുസ്വരൂപത്തിന്റെയും ആശീര്‍വാദകര്‍മം നടന്നു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശീര്‍വാദകര്‍മം നിര്‍വഹിച്ചു. പുതുതായി നിര്‍മിച്ച സെമിത്തേരിയുടെ വെഞ്ചരിപ്പും ബിഷപ് നിര്‍വഹിച്ചു. ആശീര്‍വാദ കര്‍മത്തിന് മുന്നോടിയായി നടന്ന വി.കുര്‍ബാനയ്ക്ക് ബിഷപ് കാര്‍മികത്വം വഹിച്ചു. വികാരി ഫാ ജോസഫ് വെട്ടത്തേല്‍, ഫാ ജോസഫ് കടുപ്പില്‍, ഫാ ജോസഫ് കീരഞ്ചിറ എന്നിവര്‍ സഹകാര്‍മികരായിരുന്നു.


.jpg)


0 Comments