പന്നഗം തോട് മാലിന്യങ്ങള്‍ നീക്കി സംരക്ഷിക്കണെന്ന് ആവശ്യമുയരുന്നു. മറ്റക്കര ചുവന്ന പ്ലാവ്, പടിഞ്ഞാറെപാലം ചെക്ക് ഡാമുകളില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം നടത്തി. പഞ്ചായത്തംഗം സീമാ പ്രകാശിന്റെ നേതൃത്വത്തില്‍ തടയണയില്‍ വാഴയും, കപ്പയും നട്ടാണ് പ്രതിഷേധിച്ചത്. അകലക്കുന്നം സഹകരണ ബാങ്ക് പ്രസിഡന്റ് സണ്ണി എബ്രാഹം പ്രതിഷേധ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സജി സന്ധ്യ നിവാസ്, സാജു വെള്ളാപ്പാട്ട്, ആന്റണി, വര്‍ക്കി ആലക്കമുറി തുടങ്ങിയവര്‍ പ്രസംഗിച്ചു. തടയണയിലെ ചെളി നീക്കം ചെയ്യുന്നതിന് 5 ലക്ഷം രൂപ ലഭിച്ചിട്ടും, മാര്‍ച്ച് 31ന് മുമ്പ് തുക വിനിയോഗിക്കാതിരുന്ന പഞ്ചായത്തിന്റെ നടപടിയില്‍ യോഗം പ്രതിഷേധിച്ചു.
0 Comments