Breaking...

9/recent/ticker-posts

Header Ads Widget

പത്താമുദയ മഹോല്‍സവം നടത്തി



കുറവിലങ്ങാട് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ഭാഗമായി പത്താമുദയ മഹോല്‍സവം നടത്തി. പരമ്പരാഗത രീതിയില്‍ 14 കിഴങ്ങുവര്‍ഗങ്ങള്‍ നട്ടുപിടിപ്പിച്ചുകൊണ്ടാണ് ആഘോഷങ്ങള്‍ നടന്നത്. 14 മുതിര്‍ന്ന കര്‍ഷകര്‍ ചേര്‍ന്നാണ് ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, കാച്ചില്‍, മരച്ചീനി തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍ നട്ടത്. മുതിര്‍ന്ന കര്‍ഷകരെ ചടങ്ങിലാദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അല്‍ഫോന്‍സാ ജോസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സന്ധ്യ സജികുമാര്‍, പി.സി കുര്യന്‍, കൊച്ചുറാണി സെബാസ്റ്റ്യന്‍, പഞ്ചായത്ത് അംഗങ്ങളായ വിനു കുര്യന്‍, ഇ.കെ കമലാസനന്‍, കൃഷി ഓഫീസര്‍ പാര്‍വതി ആര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബീന ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു. 




Post a Comment

0 Comments