കിടങ്ങൂര്‍ പഞ്ചായത്ത് പാലിയേറ്റീവ് പരിചരണ വിഭാഗത്തിന് സഹായഹസ്തവുമായി പാലാ പയനിയര്‍ ക്ലബ്ബ്. ക്ലബ്ബിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കട്ടില്‍, കിടക്ക, തലയിണ, പുതപ്പ്, പഴയ വസ്ത്രങ്ങള്‍ എന്നിവയാണ് നല്കിയത്. ക്ലബ്ബ് പ്രസിഡന്റ് സന്തോഷ് ജോസഫ്, സെക്രട്ടറി സൂരജ് തമസ, സിബി റിജന്‍സി, ജോമി ഫ്രാന്‍സീസ്, നഗരസഭാ അംഗം വി.സി പ്രിന്‍സ് എന്നിവര്‍ ചേര്‍ന്നാണ് സഹായ ഉപകരണങ്ങള്‍ കൈമാറിയത്. കിടങ്ങൂര്‍ പഞ്ചായത്തംഗം സനല്‍കുമാര്‍, പാലിയേറ്റീവ് നഴ്‌സ് ഷീല റാണി, രമേഷ് കിടങ്ങൂര്‍, മായാ രമേഷ്, ജയചന്ദ്രന്‍, ജയലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് സാധനങ്ങള്‍ ഏറ്റുവാങ്ങി.





0 Comments