ജലജീവന്‍ മിഷന്‍ പദ്ധതിയുടെ സവിശേഷതകള്‍ ജനസമക്ഷം അവതരിപ്പിക്കുന്നതിനായി പാലാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഉറവ തെരുവുനാടകം സംഘടിപ്പിച്ചു. നദീ പുനരുജ്ജീവനത്തിന്റെയും ജലസംരക്ഷണ ശുചിത്വ പരിപാലനത്തിന്റെയും ആശയങ്ങളുള്‍ക്കൊള്ളുന്ന തെരുവുനാടകമാണ് പാലാ ടൗണിലും സമീപ പഞ്ചായത്തുകളിലും അവതരിപ്പിച്ചത്. റഷീദ് പാങ്ങോടിന്റെ നേതൃത്വത്തിലുള്ള തിരുവന്തപുരം പ്ലാനറ്റ് കേരള എന്ന സംഘമാണ് തെരുവുനാടക അവതരണം നടത്തിയത്. പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ഡിവൈഎസ്പി ഷാജു ജോസ് നാടകാവതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പിഎസ്ഡബ്ല്യുഎസ് ഡയറക്ടര്‍ ഫാ തോമസ് കിഴക്കയില്‍ അധ്യക്ഷനായിരുന്നു. അസി.ഡയറക്ടര്‍ ഫാ.ജോസഫ് താഴത്തു വരിക്കയില്‍, പ്രോജക്ട് മാനേജര്‍ ഡാന്റീസ് കൂനാനിക്കല്‍, അഡ്വ. സന്തോഷ് മണര്‍കാട്ട്, പ്രോജക്ട് ഓഫീസര്‍മാരായ എ.ബി.സെബാസ്റ്റിയന്‍, ഷീബാ ബെന്നി,. കെ.സതീഷ് , പി.വി.ജോര്‍ജ് പുരയിടം, ജോസ് നെല്ലിയാനി, ജോയി വട്ടക്കുന്നേല്‍, തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.
0 Comments