ശുദ്ധജല വിതരണ പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കുന്നതിനായി പാതയോരങ്ങളില്‍ കുഴിയെടുത്തത് അപകടക്കെണിയായി മാറുന്നു. പാതയോരങ്ങളില്‍ കുഴിയെടുത്ത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാവുകയാണ്. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ അപകടങ്ങള്‍ നിത്യ സംഭവമായതോടെ പാതയോരത്ത് ചെടികള്‍ നട്ട് പിടിപ്പിച്ച് ഗോ സ്ലോ ബോര്‍ഡുകള്‍ സ്ഥാപിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വാട്ടര്‍ അതോറിറ്റിയും, നാട്ടുകാരും ചേര്‍ന്നാണ് ചെടികള്‍ നട്ടുപിടിപ്പിച്ചത്. കുഴിയെടുത്ത പല ഭാഗങ്ങളും മഴക്കാലത്ത് നീര്‍ച്ചാലുകളായി മാറുന്നത് കാല്‍നട യാത്രക്കാരേയും വലയ്ക്കുകയാണ്.





0 Comments