Breaking...

9/recent/ticker-posts

Header Ads Widget

വീരമൃത്യ വരിച്ച ധീര ജവാന്‍മാരെ ആദരിച്ചു



17-ാം കേരള ബറ്റാലിയന്‍ എന്‍സിസിയുടേയും, പാലാ ലയണ്‍സ് ക്ലബ്ബിന്റേയും ആഭിമുഖ്യത്തില്‍ വീരമൃത്യ വരിച്ച ധീര ജവാന്‍മാരെ ആദരിച്ചു. 1971ലെ ഇന്ത്യാ-പാക് യുദ്ധത്തില്‍ വീരമൃത്യ വരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രി കയ്യൊപ്പ് ചാര്‍ത്തിയ മൊമെന്റോ നല്‍കി. ബ്രിഗേഡിയര്‍ എം.എന്‍ സാജന്‍ മൊമെന്റോകള്‍ വിതരണം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി. പാലാ ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനം നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ഡിസ്ട്രിക് ഗവര്‍ണര്‍ പ്രിന്‍സ് സ്‌കറിയ മുഖ്യ പ്രഭാഷണം നടത്തി. പാലാ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് കെ.ടി തോമസ് കിഴക്കേക്കര അദ്ധ്യക്ഷനായിരുന്നു.  കേണല്‍ മൈക്കിള്‍ രാജ്, ഡോ ജോര്‍ജ്ജ് മാത്യു, ജോര്‍ജ്ജ് വലിയപറമ്പില്‍, ജോണി ഏറത്ത്, സിനീത് കരുണാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments