രസതന്ത്രം രസകരമായപ്പോള്‍ ശാസ്ത്ര വിഷയങ്ങളും നന്നായി എഴുതാന്‍ കഴിഞ്ഞത് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. കെമിസ്ട്രി പരീക്ഷ പ്രതീക്ഷിച്ചതുപോലെ നന്നായി എഴുതാന്‍ കഴിഞ്ഞതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എന്നാല്‍ മോഡല്‍ പരീക്ഷയേക്കാള്‍ അല്‍പം ബുദ്ധിമുട്ടായിരുന്നു എന്നു പറഞ്ഞവരുമുണ്ട്. സയന്‍സ് വിഷയങ്ങളില്‍ ഇനി നടക്കാനുള്ളത് ബയോളജി പരീക്ഷയാണ്. ബുധനാഴ്ച നടക്കുന്ന ബയോളജി പരീക്ഷയും നന്നായി എഴുതാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികള്‍.





0 Comments