Breaking...

9/recent/ticker-posts

Header Ads Widget

നഗരങ്ങളില്‍ വലിയ തിരക്ക്



വിഷു , ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് ശേഷം എത്തിയ ആദ്യ പ്രവര്‍ത്തിദിവസത്തില്‍ പ്രധാന നഗരങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു. ആഘോഷങ്ങള്‍ കഴിഞ്ഞ് മടങ്ങുന്നവരുടെ തിരക്ക് മൂലം ഗതാഗത നിയന്ത്രണത്തിന് ഇറങ്ങിയ പോലീസും നിസഹായരായി. ഏറ്റുമാനൂരില്‍ നിരങ്ങി നീങ്ങുന്ന വാഹനവ്യൂഹം മറികടക്കാന്‍ കാല്‍നടയാത്രക്കാരും ഏറെ വിഷമിച്ചു. പാലാ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിരവധി യാത്രക്കാരാണ് ദീര്‍ഘദൂര സര്‍വീസുകള്‍ കാത്തിരുന്നത്. വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും അടക്കം നിരവധിയാളുകള്‍ക്ക് ഏറെ കാത്തിരുപ്പിന് ശേഷമാണ് ബസുകളില്‍ കയറാന്‍ കഴിഞ്ഞത്.




Post a Comment

0 Comments