Breaking...

9/recent/ticker-posts

Header Ads Widget

റോഡരികില്‍ ഉണങ്ങിയ മാവ് അപകട ഭീഷണിയാകുന്നു



റോഡരികില്‍ ഉണങ്ങിയ മാവ് അപകട ഭീഷണിയാകുന്നു. മണര്‍കാട് കൂത്താട്ടുകുളം റോഡില്‍ മരങ്ങാട്ടുപിള്ളി വലിയമരുത് ഭാഗത്താണ് റോഡിന്റെ സൈഡില്‍ ഉണങ്ങിയ മരം നില്‍ക്കുന്നത്. ഉണങ്ങിയ ശിഖരങ്ങള്‍ താഴേക്ക് വീഴുന്നതും അപകടഭീഷണി ആകുന്നുണ്ട്. രണ്ടുമാസം മുമ്പ് വാഹനങ്ങള്‍ക്ക് മുന്‍പിലേക്ക് ഉണങ്ങിയ ശിഖരങ്ങള്‍ ഒടിഞ്ഞു വീണിരുന്നു. മാവ് വെട്ടിമാറ്റണം എന്ന് പല പ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ നടപടി എടുത്തിട്ടില്ല.  കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള ഈ മാവ്  എത്രയും വേഗം വെട്ടിമാറ്റണം എന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.




Post a Comment

0 Comments