വലവൂര്‍ ഗവ യു.പി സ്‌കൂളിന്റെ 105-ാമത് വാര്‍ഷിക ആഘോഷം പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു ഉദ്ഘാടനം ചെയ്തു. രാമപുരം എ.ഇ.ഒ കെ.കെ ജോസഫ്, അളനാട് യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.സി ജോണ്‍സണ്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റേഴ്‌സ് ഫോറം സെക്രട്ടറി ബിനോയി സെബാസ്റ്റിയന്‍, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ നിമിഷ അഗസ്റ്റിന്‍, പഞ്ചായത്ത് അംഗങ്ങളായ സാജു ജോര്‍ജ്ജ്, വല്‍സമ്മ തങ്കച്ചന്‍, ഗിരിജ ജയന്‍, എസ്.എം.സി പ്രസിഡന്റ് കെ.എസ് രാമചന്ദ്രന്‍, കെ.കെ തങ്കച്ചന്‍, ജിഷ കുഞ്ഞുമോന്‍, റിയ സെലിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്‌കൂളിന്റെ വരും അദ്ധ്യയന വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍ ഹെഡ്മാസ്റ്റര്‍ രാജേഷ് എന്‍.വൈ അവതരിപ്പിച്ചു. ബട്ടര്‍ഫ്‌ളൈ -ബയോ ഡൈവേഴ്‌സിറ്റി പാര്‍ക്കുകള്‍, വിഷരഹിത പച്ചക്കറി, ജൂണിയര്‍ സ്‌പോര്‍ട്‌സ് അക്കാദമി, സാഹിത്യ കളരി, ബോധവല്‍കരണ പരിപാടികള്‍ എന്നിവയടങ്ങുന്ന മാസ്റ്റര്‍പ്ലാനാണ് അവതരിപ്പിച്ചത്.





0 Comments