Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ച്ചയിലെന്ന് വി.ഡി സതീശന്‍.



ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ചയിലാണ് സംസ്ഥാനത്തെ ക്രമസമാധാനനിലയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വര്‍ഗീയ കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും നിത്യ സംഭവങ്ങളായി. ഗുണ്ടകളും മയക്കുമരുന്ന് സംഘങ്ങളും അഴിഞ്ഞാടുകയാണ്. എല്ലായിടത്തും സി.പി.എം നേതൃത്വമാണ് ഇതിനൊക്കെ പിന്തുണ നല്‍കുന്നത്. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ കര്‍ശന നടപടികളാണ് വര്‍ഗീയ ശക്തികള്‍ക്കെതിരെ സ്വീകരിക്കേണ്ടത്. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് അവിഹിതമായ ധാരണകള്‍ ഉണ്ടാക്കിയതിനാല്‍ ഈ വര്‍ഗീയ ശക്തിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്കോ സി.പി.എം നേതൃത്വത്തിനോ കഴിയുന്നില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ കല്ലിടലുമായി ഒരിഞ്ച് മുന്നോട്ട് നീങ്ങാന്‍ അനുവദിക്കില്ല. സര്‍ക്കാര്‍ പൗരപ്രമുഖരുമായി സംസാരിച്ചപ്പോള്‍ യു.ഡി.എഫ് ജനങ്ങളുമായാണ് സംസാരിച്ചത്. ഈ പദ്ധതി നടപ്പാക്കിയാല്‍ കേരളം ഇരകളായി മാറുമെന്നതിനാല്‍ സ്വന്തം സംസ്ഥാനത്തെ തകര്‍ക്കാന്‍ ഒരു മലയാളിയും കൂട്ടുനില്‍ക്കില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.




Post a Comment

0 Comments