പയ്യന്നൂരിലെ ഉത്സവപറമ്പില്‍ ചെണ്ടമേളത്തോടൊപ്പം വയലിന്‍ വായിച്ച് സോഷ്യല്‍ മീഡിയയില് വൈറലായ അപര്‍ണ ബാബുവിന്റെ വയലിന്‍ ഫ്യൂഷന്‍ കടപ്പാട്ടൂരിലും ആവേശമായി. കടപ്പാട്ടൂര്‍ ഉത്സവത്തോട് അനുബന്ധിച്ച് ചൊവ്വാഴ്ച രാത്രിയിലാണ് അപര്‍ണയുടെ വയലിന്‍ ഫ്യൂഷന്‍ അരങ്ങേറിയത്. നിരവധി ആളുകള്‍ അപര്‍ണയുടെ വയലിന്‍ ആസ്വദിക്കാന്‍ എത്തിയിരുന്നു. എറണാകുളം മുളന്തുരുത്തി സ്വദേശിനിയാണ് അപര്‍ണ.
0 Comments