Breaking...

9/recent/ticker-posts

Header Ads Widget

താലൂക്കോഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി



കെറെയില്‍ പദ്ധതിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ താലൂക്കോഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി. കെറെയില്‍ വേണ്ട കേരളം മതി എന്ന മൂദ്രാവാക്യവുമായി പ്രകടനമായെത്തിയ പ്രവര്‍ത്തകരെ സിവില്‍ സ്റ്റേഷന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ ധര്‍ണ ജില്ലാ പഞ്ചായത്തംഗം പികെ വൈശാഖ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുല്‍ മറിയപ്പള്ളി, മുന്‍ നഗരസഭാംഗം സാമുവല്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അരുണ്‍ മര്‍ക്കോസ്, അജീഷ് വടവാതൂര്‍, ഗൗരീശങ്കര്‍, ഷൈന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments