Breaking...

9/recent/ticker-posts

Header Ads Widget

കിച്ചണ്‍ വെഞ്ചരിപ്പും ഡിവൈന്‍ കൂട്ടായ്മ പ്രാര്‍ത്ഥനാ ഹാള്‍ ഉദ്ഘാടനവും



ഞീഴൂര്‍ നിത്യസഹായകന്‍ ജീവകാരുണ്യ സംഘത്തിന്റെ സെഹിയോന്‍ കിച്ചണ്‍ വെഞ്ചരിപ്പും ഡിവൈന്‍ കൂട്ടായ്മ പ്രാര്‍ത്ഥനാ ഹാള്‍ ഉദ്ഘാടനവും ഞായറാഴ്ച നടക്കും. കാട്ടാമ്പാക്കിലെ നിത്യസഹായകന്‍ ആസ്ഥാനത്ത് നടക്കുന്ന സമ്മേളനം ഞീഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പിആര്‍ സുഷമ ഉദ്ഘാടനം ചെയ്യും.  ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി സ്റ്റീഫന്‍ സന്ദേശം നല്കും. വി.വി വിനോദ്കുമാര്‍, നളിനി രാധാകൃഷ്ണന്‍ , ബോബന്‍ മഞ്ഞളാമലയില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഫാ സെബാസ്റ്റ്യന്‍ മാമ്പള്ളിക്കുന്നേല്‍, ഫാ.സജി മെത്താനത്ത് എന്നിവര്‍ കര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ട്രസ്റ്റിന്റെ വിവിധ സഹായവിതരണങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സെഹിയേന്‍ കിച്ചണും പ്രാര്‍ത്ഥനാഹാളും സ്‌പോണ്‍സണ്‍ ചെയ്ത തോമസ് നെടുവാമ്പുഴയെ ചടങ്ങിലാദരിക്കും.




Post a Comment

0 Comments