Breaking...

9/recent/ticker-posts

Header Ads Widget

ക്ലോക്ക് റൂമിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങള്‍



ഏറ്റുമാനൂരില്‍ മഹാദേവ ക്ഷേത്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ക്ലോക്ക് റൂമിന്റെ  പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങള്‍  പിന്നിടുന്നു.   ഭക്തജനങ്ങള്‍ക്ക് സുരക്ഷിതമായി  ചെരിപ്പ്, ബാഗ്, കുട, മൊബൈല്‍ഫോണ്‍ തുടങ്ങിയവ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയുമായിരുന്ന ഇടമാണ് മാസങ്ങളായി പ്രവര്‍ത്തനരഹിതമായത്. മുന്‍വര്‍ഷത്തെക്കാള്‍ ലേലത്തുക ലഭിച്ചില്ലെന്ന കാരണത്താലാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ലേല നടപടികള്‍ നിര്‍ത്തിവെച്ചത്. ഇതോടെ ദേവസ്വം ബോര്‍ഡിന് വരുമാന നഷ്ടവും ഭക്ത  ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകളുമാണ് നേരിടേണ്ടിവരുന്നത്.




Post a Comment

0 Comments