Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി അര്‍ബന്‍ സഹകരണ ബാങ്ക് ചെയര്‍മാന്‍ യു.പി ചാക്കപ്പന്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായി.



കടുത്തുരുത്തി അര്‍ബന്‍ സഹകരണ ബാങ്ക് ചെയര്‍മാന്‍ യു.പി ചാക്കപ്പന്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായി. കേരള കോണ്‍ഗ്രസിലെ 5 അംഗങ്ങള്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് കോണ്‍ഗ്രസിലെ 3 അംഗങ്ങള്‍ കൂടി പിന്തുണച്ചതോടെയാണ് പ്രമേയം പാസ്സായത്. 15 അംഗ ഭരണ സമിതയില്‍ കോണ്‍ഗ്രസിന് ഒന്‍പതും, കേരള കോണ്‍ഗ്രസ് എമ്മിന് അഞ്ചും, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു സീറ്റുമാണുണ്ടായിരുന്നത്. ബാങ്ക് ചെയര്‍മാനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തെത്തുടര്‍ന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയില്‍ 3 കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ചാര്‍ജ്ജെടുത്തെങ്കിലും ഹൈക്കോടതി പിരിച്ചുവിടല്‍ റദ്ദാക്കുകയായിരുന്നു. കോണ്‍ഗ്രസ് അംഗങ്ങള്‍ രണ്ട് ചേരിയിലായതോടെ കേരള കോണ്‍ഗ്രസ് എമ്മിന്റെ അവിശ്വാസ പ്രമേയം പാസ്സാകാനുള്ള സാധ്യത തെളിയുകയായിരുന്നു.




Post a Comment

0 Comments