Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി - അടുക്കളത്തോട്ടം പദ്ധതി



കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന അടുക്കളത്തോട്ടം പദ്ധതിയുടെ ഉദ്ഘാടനം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. കൃഷിയോടും മണ്ണിനോടുമുള്ള ബന്ധം നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കാന്‍ പുതു തലമുറയ്ക്ക് അടുക്കളത്തോട്ട നിര്‍മാണം സഹായകരമാകുമെന്ന് ബിഷപ്പ് പറഞ്ഞു. തെള്ളകം ചൈതന്യയില്‍ നടന്ന യോഗത്തില്‍ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല അദ്ധ്യക്ഷനായിരുന്നു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാദര്‍ മാത്യൂസ് വലിയപുത്തന്‍പുരയില്‍, കോട്ടയം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി 2500 കുടുംബങ്ങള്‍ക്കാണ് പച്ചക്കറി വിത്തുകളും, ഗ്രോ ബാഗുകളുമടങ്ങുന്ന യൂണിറ്റുകള്‍ നല്‍കുന്നത്.




Post a Comment

0 Comments