Breaking...

9/recent/ticker-posts

Header Ads Widget

ഒരുമ ചാരിറ്റബിള്‍ സൊസൈറ്റിയുടെ അഞ്ചാമത് വാര്‍ഷികാഘോഷം മെയ് 26ന്



ഞീഴൂര്‍ ഒരുമ ചാരിറ്റബിള്‍ സൊസൈറ്റിയുടെ അഞ്ചാമത് വാര്‍ഷികാഘോഷം മെയ് 26ന് നടക്കും. ഞീഴൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ആഘോഷ ചടങ്ങുകള്‍ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും വിദ്യാഭ്യാസ സഹായങ്ങളുടെ വിതരണവും, സ്വയംതൊഴില്‍ പദ്ധതികളുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. ഒരുമ ചാരിറ്റബിള്‍ ട്രസ്റ്റ്  നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ ദാനത്തോടൊപ്പം ട്രസ്റ്റ് വാങ്ങിയിട്ടുള്ള ആംബുലന്‍സ് നാടിനായി സമര്‍പ്പിക്കുമെന്ന്  ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.




Post a Comment

0 Comments