Breaking...

9/recent/ticker-posts

Header Ads Widget

മണിമലക്കാവ് ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികവും, തിരുവുത്സവവും, ചുറ്റമ്പല സമര്‍പ്പണവും



ഏറ്റുമാനൂര്‍ പുന്നത്തുറ മണിമലക്കാവ് ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികവും, തിരുവുത്സവവും, ചുറ്റമ്പല സമര്‍പ്പണവും മെയ് 10 മുതല്‍ 14 വരെ തീയതികളില്‍ നടക്കും. മെയ് 10ന് ചൊവ്വാഴ്ച രാവിലെ 8ന് സര്‍പ്പ പൂജ നടക്കും. വൈകിട്ട് 6.15ന് 109 ചുറ്റു വിളക്കുകള്‍ തെളിയിച്ചുകൊണ്ട് ചുറ്റമ്പല സമര്‍പ്പണം നടക്കും. സാംസ്‌ക്കാരിക സമ്മേളനം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. സുരേഷ് കുറുപ്പ് എക്‌സ്.എംഎല്‍എ, നഗരസഭാദ്ധ്യക്ഷ ലൗലി ജോര്‍ജ്ജ്, നഗരസഭാംഗങ്ങളായ ഇ.എസ് ബിജു, സുനിതാ ബിനീഷ്, പ്രിയ സജീവ്, പി.എസ് വിനോദ്, മുന്‍ നഗരസഭാ ചെയര്‍മാന്‍ ബിജു കൂമ്പിക്കന്‍, സതീശന്‍ കെ നമ്പൂതിരി, അജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ക്ഷേത്രം ട്രസ്റ്റ് നല്‍കുന്ന ചികിത്സാ സഹായവും, വിദ്യാഭ്യാസ പുരസ്‌ക്കാരങ്ങളും വിതരണം ചെയ്യും. മണിമലക്കാവിലമ്മയ്ക്ക് ഒരു പിടി മണ്ണ് എന്ന സങ്കല്‍പത്തില്‍ വാങ്ങിയ വസ്തുവിന്റെ ആധാര കൈമാറ്റവും നടക്കും. മെയ് 13ന് പൊങ്കാലയും, വലിയ ബലിക്കല്ല് സമര്‍പ്പണവും നടക്കും. മെയ് 14 ശനിയാഴ്ച രാവിലെ 10.30ന് കലശാഭിഷേകവും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായ ശിവശങ്കരന്‍ നായര്‍, ചന്ദ്രബാബു ആലയ്ക്കല്‍, സുരേഷ് കൊറ്റോത്ത്, ദിനേശന്‍ പുളിക്കപ്പറമ്പില്‍, പ്രസാദ് പനമറ്റം എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments