Breaking...

9/recent/ticker-posts

Header Ads Widget

എസ്പിസിയുടെ ത്രിദിന സമ്മര്‍ക്യാമ്പിന് തുടക്കമായി



കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്പിസിയുടെ ത്രിദിന സമ്മര്‍ക്യാമ്പിന് തുടക്കമായി. കടുത്തുരുത്തി എസ്‌ഐ ബിപിന്‍ ചന്ദ്രന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജിന്‍സി എലിസബത്ത് മുഖ്യപ്രഭാഷണം നടത്തി. എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എപ്ലസ് നേടിയ കേഡറ്റുകളെ ആദരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സീമ സൈമണ്‍, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ ജിനോ തോമസ്, വിദ്യാര്‍ത്ഥി പ്രതിനിധികളായ അര്‍ജ്ജുന്‍, സൂരജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്ആര്‍ രാജീവ് ക്ലാസ് നയിച്ചു. നിയമസാക്ഷരത എന്ന വിഷയത്തെ ആസ്പദമാക്കിയാണ്  എസ്പിസി ക്യാമ്പുകള്‍ നടക്കുന്നത്. 88 കേഡറ്റുകളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.




Post a Comment

0 Comments