Breaking...

9/recent/ticker-posts

Header Ads Widget

എ.കെ.ടി.എ.യുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി



ഓള്‍ കേരള ടെയ്‌ലേഴ്‌സ് അസ്സോസിയേഷന്‍ എ.കെ.ടി.എ.യുടെ നേതൃത്വത്തില്‍ ജില്ല പോസ്റ്റ് ഓഫീസിനു മുമ്പില്‍  ധര്‍ണ്ണ നടത്തി. വിലക്കയറ്റം തടയുക, ഇന്ധനവില കുറയ്ക്കുക, കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, ക്ഷേമനിധിയിലെ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.  സംസ്ഥാന പ്രസിഡന്റ് കെ.എസ്. സോമന്‍ ഉല്‍ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എസ്.സുബ്രഹ്‌മണ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജോയിന്റ് സെക്രട്ടറി എം.പി.മമ്മൂട്ടി ,ജില്ല ജോ.സെക്രട്ടറി കരുണാകരന്‍നായര്‍ , ജില്ല വൈസ് പ്രസിഡന്റ്  ജോയി കളരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments