ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ നടയ്ക്കല്‍ പാലത്തിന് സമീപം റോഡിന്റെ സംരക്ഷണഭിത്തി തകര്‍ന്നു. അരിവാകുറിഞ്ഞി ഷട്ടര്‍ കവല റോഡിലെ ഗതാഗതം ഇതോടെ തടസ്സപ്പെട്ടു. പട്ടിത്താനം മണര്‍കാട് ബൈപ്പാസ് റോഡിലേയ്ക്ക് കാരിത്താസ് ആശുപത്രി ഭാഗത്ത് നിന്നും എത്തുന്ന റോഡിലാണ് സംരക്ഷണഭിത്തി തകര്‍ന്നിരിക്കുന്നത്. ഈ ഭാഗത്ത് റോഡിന്റെ സംരക്ഷണഭിത്തി നിര്‍മാണം നടക്കുന്നതിനിടയില്‍ ജലവിതരണ കുഴലുകള്‍ പൊട്ടി റോഡ് ഇടിഞ്ഞുതാഴുകയായിരുന്നു. അമിതഭാരം കയറ്റി എത്തുന്ന ടോറസുകളും, ടിപ്പറുകളും കടന്നുപോകുന്നതാണ് റോഡ് തകരാന്‍ കാരണമാകുന്നതെന്ന് അഭിപ്രായമുയരുന്നുണ്ട്.
0 Comments