ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ മയൂരനൃത്ത ശില്പശാല സംഘടിപ്പിച്ചു. മയൂര നര്‍ത്തകന്‍ കുമാരനല്ലൂര്‍ മണിയാണ് ക്ഷേത്ര കലയായ മയൂരനൃത്തിന്റെ പ്രസക്തിയെക്കുറിച്ച് വിശദീകരിച്ചത്. തെക്കന്‍ കേരളത്തിലെ ഉത്സവങ്ങളില്‍ ഏറെ പ്രചാരമുണ്ടായിരുന്ന ഈ കല ഇന്ന് മധ്യതിരുവിതാംകൂറിലെ ക്ഷേത്രങ്ങളിലും അവതരിപ്പിക്കുന്നത് കുമാരനെല്ലൂര്‍ മണിയാണ്. കലാരൂപത്തെ കുറിച്ചുള്ള വിശദീകരണം നല്കിയ ശേഷമായയിരുന്നു മണി മയൂരനൃത്തം അവതരിപ്പിച്ചത്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ക്ലെമെന്റ്, പിടിഎ പ്രസിഡണ്ട് ജിന്‍സി, വിദ്യാരംഗം കലാസാഹിത്യവേദി ചെയര്‍മാന്‍ അമ്പിളി തുടങ്ങിയവര്‍ പ്രസംഗിച്ചു.


.jpg)


0 Comments