Breaking...

9/recent/ticker-posts

Header Ads Widget

ടെറസിന് മുകളില്‍ കയറിയ മദ്ധ്യവയ്സക്കന്‍ പായലില്‍ തെന്നി വീണ് പരിക്കേറ്റു



വീടിന്റെ ടെറസിന് മുകളില്‍ ചപ്പുചവറുകള്‍ അടിച്ചുവാരാന്‍ കയറിയ മദ്ധ്യവയ്സക്കന്‍ പായലില്‍ തെന്നി വീണ് പരിക്കേറ്റു.  വീണ് അബോധാവസ്ഥയിലായ മദ്ധ്യവയസ്‌കനെ പോലീസും, ഫയര്‍ ഫോഴ്സും, നാട്ടുകാരും ചേര്‍ന്നാണ് രക്ഷപെടുത്തിയത്. ചേറ്റുകുളം വൈക്കത്തുമല തെക്കേകുന്നുംപാറയില്‍ റ്റി.സി. തോമസാണ് പരിക്കുപറ്റി ടെറസില്‍ കുടുങ്ങിയത്. ശനിയാഴ്ച വൈകിട്ട് 5.30 നാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ചേര്‍ന്ന്  തോമസിനെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് രാമപുരം എസ്.ഐ. അരുണ്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസും, കൂത്താട്ടുകുളത്തുനിന്നുള്ള ഫയര്‍ഫോഴ്സും എത്തിയാണ് തോമസിനെ താഴെയിറക്കിയത്. തോമസിനെ  കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.




Post a Comment

0 Comments