നിയന്ത്രണംവിട്ട ലോറി 2 കാറുകളില്‍ ഇടിച്ചുകയറി. പാലാ കോഴ റോഡില്‍ മരങ്ങാട്ടുപിള്ളി ശാന്തി നഗറിലുണ്ടായ അപകടത്തില്‍ കാര്‍ യാത്രികരായ 3 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 7 മണിയോടെയായിരുന്നു അപകടം. പാലാ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന പാഴ്‌സല്‍ ലോറിയാണ് കാറുകളില്‍ ഇടിച്ചത്. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതപ്പെടുന്നു. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മരങ്ങാട്ടുപിള്ളി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
0 Comments