പട്ടിത്താനം ജംഗ്ഷന് സമീപം ഓടയ്ക്ക് മുകളിലെ ഇരുമ്പുഗ്രില്ല് തകര്‍ന്നത് അപകടഭീഷണിയാവുന്നു. ബൈപ്പാസ് ജംഗ്ഷനോട് ചേര്‍ന്നാണ് ഗ്രില്ല് തകര്‍ന്നത്. ബൈപ്പാസ് റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിന് മുന്‍പ് തന്നെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഗ്രില്ല് തകര്‍ന്ന ഭാഗത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ മരച്ചില്ല ഉപയോഗിച്ച് അപകടസൂചന നല്കിയിട്ടുണ്ട്.
0 Comments