Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം



കാണക്കാരി പഞ്ചായത്ത് 13-ാം വാര്‍ഡ് കുറുമുള്ളൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കേരള കോണ്‍ (എം) ലെ എസ്.വിനീത വിജയിച്ചു. 216 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. 417 വോട്ടുകളാണ് വിനീതയ്ക്ക് ലഭിച്ചത്. കോണ്‍ഗ്രസിലെ ഗീത ശിവന് 261 വോട്ടുകള്‍ ലഭിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി സവിത മിനിയ്ക്ക് 99 വോട്ടുകളാണ് ലഭിച്ചത്. 15 അംഗ പഞ്ചായത്ത് , കേരള കോണ്‍ (എം) നേതൃത്വത്തില്‍ എല്‍.ഡി.എഫ് ആണു ഭരിക്കുന്നത്. കേരള കോണ്‍.(എം) 5, സി.പി.എം- 4, സി.പി.ഐ.1, എന്‍.സി.പി- 1, യു.ഡി.എഫ് 3, ബി.ജെ.പി - 1 എന്നിങ്ങനെയാണ് കക്ഷിനില.






Post a Comment

0 Comments