Breaking...

9/recent/ticker-posts

Header Ads Widget

തെരുവ് നായ്ക്കളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് സജി മഞ്ഞക്കടമ്പില്‍



കേരളത്തിലുടനീളം തെരുവുനായ്ക്കളുടെ ആക്രമണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍  തെരുവുനായകളെ നിയന്ത്രിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് കര്‍ശന നിയമം പാസാക്കണമെന്ന്  കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് ഉപദ്രവകരമായ കാട്ടുപന്നിയെ ഗവണ്‍മെന്റ് ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ അതിനേക്കാള്‍ ഭയാനകമായ രീതിയില്‍ മനുഷ്യനെ ഉപദ്രവിക്കുകയും പേവിഷബാധയ്ക്ക് കാരണമാകുകയും ചെയ്യുന്ന തെരുവ് നായ്ക്കളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ നിയമസഭയില്‍ വിഷയം അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ.ജോസഫിന് നിവേധനം നല്‍കിയതായും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.




Post a Comment

0 Comments