വൈക്കത്ത് തെരുവുനായയുടെ അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വൈക്കം കിഴക്കേനടയിലും തോട്ടുവക്കത്തുമാണ് തെരുവുനായയുടെ അക്രമമുണ്ടായത്. നായയുടെ കടിയേറ്റ 5 പേരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മുന്നില്‍കാണുന്നവരെയെല്ലാം അക്രമിച്ച തെരുവുനായയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി. പേവിഷബാധയുടെ ലക്ഷണമുള്ള നായ പിന്നീട് ചത്തതോടെ നാട്ടുകാര്‍ ആശങ്കയിലാണ്.


.jpg)


0 Comments