നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു തകര്‍ന്നു. ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ കുറുപ്പുന്തറയ്ക്ക് സമീപം പഴേമഠം ഭാഗത്ത് മൂന്ന് മണിയോടെയായിരുന്നു അപകടം. കടുത്തുരുത്തി ഭാഗത്തു നിന്നും കുറുപ്പന്തറയിലേക്ക് പോയ കാറാണ് അപകടത്തില്‍പ്പെട്ടത് . അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. 11 കെവി ലൈന്‍ കടന്നുപോകുന്ന വൈദ്യുതിത്തൂണിലാണ് കാറിടിച്ച് തകര്‍ന്നത്. വൈദ്യുതിത്തൂണ്‍ ഒടിഞ്ഞു വീണതോടെ ഏറെ സമയം ഗതാഗതം തടസ്സപ്പെട്ടു . സംഭവം നടന്ന ഉടന്‍ തന്നെ കടുത്തുരുത്തിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘവും കെഎസ്ഇബി ജീവനക്കാരും സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സ് സംഘമാണ് പരിക്കേറ്റയാളെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്തുരുത്തിയില്‍ ബിസിനസുകാരനായ മോനിപ്പള്ളി സ്വദേശിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്.
0 Comments