ഏറ്റുമാനൂര്‍ ഗവ.ഐടിഐയില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടന്നു. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെയും സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. പിടിഎ പ്രസിഡന്റ് സജിമോന്‍ എസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിലെ ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ സൂസി ആന്റണി, വൈസ് പ്രിന്‍സിപ്പല്‍ സന്തോഷ് കുമാര്‍ കെ, വിഷ്ണു ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments