Breaking...

9/recent/ticker-posts

Header Ads Widget

രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും വിജയദിന ആഘോഷവും



ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും വിജയദിന ആഘോഷവും നടന്നു. മാര്‍ ശ്ലീവ പാരീഷ് ഹാളില്‍ നടന്ന സമ്മേളനം രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ ജോസഫ് പാനാംപുഴ അധ്യക്ഷനായിരുന്നു. എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ ബെല്ല ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, റജിമോന്‍ കെ മാത്യു, പിടിഎ പ്രസിഡന്റ് ടെഡി ജോര്‍ജ്ജ്, ഹെഡ്മാസ്റ്റര്‍ ജോജി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 




Post a Comment

0 Comments