Breaking...

9/recent/ticker-posts

Header Ads Widget

പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച് ചര്‍ച്ചാക്ലാസ് നടത്തി



ഏറ്റുമാനൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ഏകോപയോഗ പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച് ചര്‍ച്ചാക്ലാസ് നടത്തി.  ഏറ്റുമാനൂര്‍ വ്യാപാരഭവനില്‍ നടന്ന പരിപാടി ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്   ഉദ്ഘാടനം ചെയ്തു. ജൂലൈ 1  മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വ്യാപാരികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്ലാസ്സ് നടത്തിയത്. തദ്ദേശ സ്വയംഭരണ വകുപ്പുകള്‍, ആരോഗ്യ വിഭാഗം, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വമിഷന്‍,  ലീഗല്‍ മെട്രോളജി തുടങ്ങിയ വകുപ്പു പ്രതിനിധികള്‍ പങ്കെടുത്തു. ഏറ്റുമാനൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എന്‍ പി തോമസ് അധ്യക്ഷനായിരുന്നു  അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്  ബിജു വലിയമല മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി  ചെയര്‍പേഴ്‌സണ്‍ ബീന ഷാജി, തുടങ്ങി വിവിധ  വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍  സംസാരിച്ചു. പ്ലാസ്റ്റിക് നിരോധനത്തെ തുടര്‍ന്ന് വ്യാപാരികള്‍ക്ക് വിവിധ ആശയക്കുഴപ്പങ്ങള്‍, ഉപയോഗിക്കേണ്ട പ്ലാസ്റ്റിക് ഏത്, ഉപയോഗിക്കാന്‍ പാടില്ലാത്തത്, ബദല്‍ മാര്‍ഗങ്ങള്‍, എന്നിവയെപ്പറ്റിയും, പായ്ക്ക് ചെയ്ത് തന്നിരിക്കുന്ന  ഉല്‍പ്പന്നങ്ങള്‍ എന്ത് ചെയ്യണം തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ച നടന്നത്.




Post a Comment

0 Comments