കടപ്ലാമറ്റം അസോസിയേഷന്‍ ഓഫ് കുവൈറ്റിന്റെ കോവിഡ് വാരിയര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. കടപ്ലാമറ്റം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തിന്റെ ഉദ്ഘാടനവും, പുരസ്‌കാര വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര അധ്യക്ഷനായിരുന്നു. ആശാ വര്‍ക്കര്‍മാര്‍ക്കുള്ള കാഷ് അവാര്‍ഡും മൊമെന്റോയും പ്രവാസി കാര്യ വകുപ്പ് ഡയറക്ടര്‍ എന്‍ അജിത്കുമാര്‍ വിതരണം ചെയ്തു. സ്‌പെഷ്യല്‍ അവാര്‍ഡുകള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ വിതരണം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ഡാര്‍ബിറ്റ്, അഡ്വ ജോയി എബ്രഹാം തേന്‍പള്ളി, തോമസ് ടി കീപ്പുറം, സിന്‍സി മാത്യു, തോമസ് പുളിക്കല്‍, ജോമോന്‍ വടക്കേല്‍, ജോസഫ് പടിയറ, സുനീഷ് മാനാമ്പുറം തുടങ്ങിയവര്‍ പ്രസംഗിച്ചു. കോവിഡ് കാലത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചവര്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ ലിജോ വയല, അശോക് കുമാര്‍, അരുണ്‍ ചേന്നാട്ട് എന്നിവര്‍ക്ക് സമര്‍പ്പിച്ചു. മികച്ച ആരോഗ്യ സേവന പ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ റെനി, സാലി എന്നിവര്‍ ഏറ്റുവാങ്ങി. സംഘടനകള്‍ക്കും, സ്ഥാപനങ്ങള്‍ക്കുമുള്ള പുരസ്‌ക്കാരം സി.പി.ഐ (എം) കടപ്ലാമറ്റം ലോക്കല്‍ കമ്മറ്റിയും, ഇലയ്ക്കാട് എസ്.കെ.വി ജി.യു.പി.എസും ഏറ്റുവാങ്ങി. കുവൈറ്റില്‍ കോവിഡ് കാലത്ത് നടത്തിയ മികച്ച സേവനങ്ങള്‍ പരിഗണിച്ച് ഡാര്‍ബിറ്റ് പ്ലാക്കലിന് നിര്‍മലാ ജിമ്മി പുരസ്‌ക്കാരം നല്‍കി.
0 Comments