സിപിഐ പാലാ നിയോജക മണ്ഡലം സമ്മേളനത്തിന് മുന്നോടിയായി പതാക ബാനര്‍ കൊടിമര ജാഥകള്‍ നടന്നു. പാലാ പ്രവിത്താനം എന്നിവടങ്ങളില്‍ നിന്നും പതാക ജാഥകളും ഇടമറ്റത്ത് നിന്നും ബാനര്‍ ജാഥയും ഉള്ളനാട്ട് നിന്നും കൊടിമര ജാഥയും വൈകിട്ട് വലവൂരിലെ സമ്മേളനവേദിയിലെത്തി. വാഹനങ്ങളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെയാണ് ജാഥകള്‍ വലവൂര്‍ ബാങ്ക് കണ്‍വെന്‍ഷന്‍ സെന്ററിലെ പികെ ചിത്രഭാനു നഗറിലെത്തിയത്. ഞായറാഴ്ച രാവിലെ 11ന് പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും
0 Comments