ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഡി.സി.എം.എസിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോട്ടയം ജില്ലാ ജനറലാശുപത്രിയില്‍ നടന്ന ക്യാമ്പില്‍ 50-ഓളം പേര്‍ രക്തദാനം നടത്തി. കെ.സി.ബി.സി-എസ്.സി-എസ്.റ്റി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ രക്തദാനം നടത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഡി.സി.എം.എസ് പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍, ഡയറക്ടര്‍ ഫാദര്‍ ജോസ് വടക്കേക്കുറ്റ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാദര്‍ ജോസുകുട്ടി ഇടത്തിനകം, പാലാ ബ്ലഡ് ഫോറം പ്രസിഡന്റ് ഷിബു തെക്കേമറ്റം തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments