Breaking...

9/recent/ticker-posts

Header Ads Widget

ജയില്‍ചാടിയ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി



കോട്ടയത്ത് ജയില്‍ചാടിയ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. കോട്ടയം സബ് ജയിലില്‍ നിന്നും ശനിയാഴ്ച വെളുപ്പിനാണ് ബിനുമോന്‍ എന്ന പ്രതി രക്ഷപെട്ടത്. നഗരമധ്യത്തില്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷന് മുന്നില്‍ യുവാവിനെ തല്ലിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ബിനു. ജയിലിന്റെ അടുക്കളഭാഗത്ത് പലകചാരിവെച്ച് കയറിയാണ് ഇയാള്‍ മതിലിന് പുറത്തുചാടിയത്. നിരവധി ഗുണ്ടാ ആക്രമണകേസുകളില്‍ പ്രതിയായ ബിനുമോനെ കണ്ടെത്താന്‍ ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തുന്നത്. കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ്‌കുമാര്‍, ഈസ്റ്റ് സിഐ യു ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതി എത്തപ്പെടാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.




Post a Comment

0 Comments