ഏറ്റുമാനൂര്‍ നഗരസഭാ പ്രൈവറ്റ് ബസ് സ്റ്റേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നടപടികളാരംഭിച്ചു. കുണ്ടുംകുഴിയും വെള്ളക്കെട്ടും മൂലം യാത്രായോഗ്യമല്ലാതായ ബസ് സ്‌റ്റേഷന്‍ യാത്രക്കാര്‍ക്ക് ദുരിതമായ സാഹചര്യം സ്റ്റാര്‍വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡ്രെയിനേജ് സംവിധാനങ്ങളുടെ അപാകതയും അറ്റകുറ്റപ്പണികളുടെ കുറവുമാണ് സ്റ്റാന്‍ഡിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്. 40 ലക്ഷം രൂപയാണ് റീടാറിംഗ് അടക്കമുള്ള അറ്റകുറ്റപ്പണികള്‍ക്കായി നഗരസഭ അനുവദിച്ചിരിക്കുന്നത്. ബസ് സ്റ്റാന്‍ഡ് താല്‍ക്കാലികമായി അടക്കുന്നത് സംബന്ധിച്ച് ജൂലൈ 12ന് ചേരുന്ന കൗണ്‍സില്‍യോഗം തീരുമാനമെടുക്കും.
0 Comments