Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ വാടകക്കെടുത്ത് മുങ്ങിയ പ്രതി പിടിയില്‍.



കാര്‍ വാടകക്കെടുത്ത് മുങ്ങിയ പ്രതി പിടിയില്‍.  പട്ടിത്താനം മഞ്ചു ഭവനില്‍  ഇരുട്ട് ആന്റോ  എന്നു വിളിക്കുന്ന ആന്റണി വര്‍ഗ്ഗീസ്  ആണ് കുറവിലങ്ങാട് പോലീസിന്റെ പിടിയിലായത് . പൂച്ചാക്കല്‍ സ്വദേശിയായ പ്രശാന്ത് എന്ന യുവാവില്‍ നിന്നുമാണ് കാണക്കാരിയില്‍വച്ച് ഒരാഴ്ചത്തേക്ക് ആന്റോ മാരുതി ബ്രെസ്സ കാര്‍ വാടകയ്ക്ക് എടുത്തത്. ഇതിനു ശേഷം വാഹന ഉടമ വാടകയ്ക്കും വാഹനത്തിനുമായി ഫോണില്‍ വിളിച്ചിട്ടും പ്രതി  ഫോണ്‍  ഓഫ് ചെയ്ത് മുങ്ങി നടക്കുകയായിരുന്നു. തുടര്‍ന്ന് പ്രശാന്ത് കുറവിലങ്ങാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ  നിര്‍ദേശപ്രകാരം കുറവിലങ്ങാട് എസ്.എച്ച്.ഒ. നിര്‍മ്മല്‍ ബോസ് , എസ്.ഐ. അനില്‍ കുമാര്‍, എ.എസ്.ഐ മാരായ സാജുലാല്‍ , ജൈസന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പേരില്‍ കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍  വധശ്രമവും, കഞ്ചാവ് വില്‍പ്പനയുമടക്കം നിരവധി  കേസുകളാണ് നിലവിലുള്ളത്.




Post a Comment

0 Comments