അന്താരാഷ്ട്ര യുവജന നൈപുണ്യ ദിനത്തോട് അനുബന്ധിച്ച് ഏറ്റുമാനൂര്‍ ഗവ ഐ.ടി.ഐയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സമ്മേളനം പ്രിന്‍സിപ്പല്‍ സൂസി ആന്റണി ഉദ്ഘാടനം ചെയ്തു.വൈസ് പ്രിന്‍സിപ്പല്‍ കെ. സന്തോഷ്‌കുമാര്‍ അദ്ധ്യക്ഷനായിരുന്നു. സിപ്‌കോ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ് ഫോറം പ്രസിഡന്റ് മാത്തുക്കുട്ടി മാങ്കോട്ടില്‍, തൊഴില്‍ സംരംഭകത്വം എന്ന വിഷയത്തില്‍ സെമിനാര്‍ നയിച്ചു. ഇന്ററാക്ടീവ് ഇലക്ട്രോണിക് പ്രൊജക്ടുകള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചുള്ള ക്ലാസ്സുകള്‍ സീനിയര്‍ ഇന്‍സ്ട്രക്ടര്‍ അലക്‌സ് ആന്റണി നേതൃത്വം നല്‍കി. പി വിനോദ് കുമാര്‍, വി.എം ശ്രീകുമാര്‍, പ്രതിഭ എം.പി, അനുരാധാ പി.ആര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments