Breaking...

9/recent/ticker-posts

Header Ads Widget

കരിക്കിടാന്‍ കയറിയ യുവാവ് തെങ്ങിന് മുകളില്‍ ഇരുന്ന് മരിച്ചു.



കരിക്കിടാന്‍ കയറിയ യുവാവ് തെങ്ങിന് മുകളില്‍ ഇരുന്ന് മരിച്ചു. വൈക്കം ഉദയനാപുരത്ത് കരിക്ക് വില്‍പ്പന നടത്തുന്ന ഇരുമ്പൂഴിക്കര കൊച്ചുമൂലാം തോട്ടില്‍ ഷിബു (46) ആണ് മരിച്ചത്. തെങ്ങിന് മുകളില്‍ വെച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. 

തലയോലപ്പറമ്പ് വടയാര്‍ തേവലക്കാട്  ആണ് സംഭവം. തേവലക്കാട് ഇരുവേലിക്കാട് ബലരാമന്റെ ഉടമസ്ഥതയിലുള്ള പാടശേഖരത്തിന്റെ ചിറയിലുള്ള തെങ്ങില്‍ നിന്നും കരിക്കിടാനായി കയറിയതാണ് യുവാവ്. കരിക്കിന്‍ കുല താഴെ ഇട്ടിത് ശേഷം ഏറെ നേരം കഴിഞ്ഞും യുവാവ് താഴെ ഇറങ്ങി വരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ആണ് തെങ്ങിന് മുകളില്‍ ഓല മടലുകള്‍ക്കിടയില്‍ കിടക്കുന്നത് കാണുന്നത്. തുടര്‍ന്ന് വൈക്കത്ത് നിന്നും ഫയര്‍ഫോഴ്‌സ് എത്തി ലാഡര്‍ ഏണിയും കയറും വലയും ഉപയോഗിച്ച് മൃതദേഹം താഴെ ഇറക്കുകയായിരുന്നു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തലയോലപ്പറമ്പ് പോലീസ് മേല്‍നടപടി സ്വീകരിച്ചു.

Post a Comment

0 Comments