Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതായി പരാതി.



നഴ്‌സിംഗ് പഠനത്തിനായി ജര്‍മനിയില്‍ പോയ വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതായി പരാതി. ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര കാട്ടാത്തിയേല്‍  വീട്ടില്‍ റോയിയുടെ മകന്‍ അമല്‍  റോയ്(20) ആണ് ദുരൂഹ സാഹചര്യത്തില്‍ ജര്‍മ്മനിയില്‍ വച്ച് മരണപ്പെട്ടയി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. 

പ്ലസ് ടു പഠനത്തിനുശേഷം ജര്‍മന്‍ ഭാഷ പഠനവും പൂര്‍ത്തിയാക്കിയ അമല്‍ റോയ്, കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ഒരു പുരോഹിതന്റെ സഹായത്തോടെയാണ് നഴ്‌സിംഗ് പഠനത്തിനായി ജര്‍മ്മനിക്ക് പോയത്. കഴിഞ്ഞ ശനിയാഴ്ച വരെ അമല്‍ ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പറയുന്നു. പിന്നീട് ഇയാളെ കാണാനില്ലെന്നും മരണപ്പെട്ടതായുമാണ് പുരോഹിതന്‍ ബന്ധുക്കളെ അറിയിച്ചത്. വാര്‍ഡ് മെമ്പര്‍ രജിതയും പിതാവ് റോയിയും ബന്ധുക്കളും ചേര്‍ന്ന് ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കി. ഫ്രാന്‍സിസ് ജോര്‍ജ് MP യുടെയും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെയും സഹായവും ബന്ധുക്കള്‍ തേടിയിട്ടുണ്ട്.

Post a Comment

0 Comments