ഏറ്റുമാനൂര്‍ ഈസ്റ്റ് മാടപ്പാട് എസ്.എന്‍.ഡി.പി ശാഖായോഗം വക ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാര്‍ഷികാഘോഷങ്ങള്‍ നടന്നു. 11-ാമത് പ്രതിഷ്ഠാ വാര്‍ഷിക ദിനത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് തന്ത്രി വടയാര്‍ സുമോദ് തന്ത്രികള്‍, മാന്നാനം വിഷ്ണു ശാന്തി, ക്ഷേത്രം മേല്‍ശാന്തി ദര്‍ശന്‍ ശാന്തി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. മഹാഗണപതി ഹോമം, മഹാ മൃത്യഞ്ജയഹോമം, വില്വ പത്രാര്‍ച്ചന, കലശാഭിഷേകം തുടങ്ങിയ ചടങ്ങുകളാണ് നടന്നത്. വൈകിട്ട് സര്‍വ്വൈശ്വര്യ പൂജ, ദീപക്കാഴ്ച, എന്നിവയാണ് പ്രധാന ചടങ്ങുകള്‍.
0 Comments