ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ സ്‌ട്രോങ്ങ് റൂമില്‍ നിന്നും 11.3 പവന്‍ സ്വര്‍ണം കാണാതായത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ക്ഷേത്ര ഉപദേശക സമിതി ആവശ്യപ്പെട്ടു. 2015-2016 കാലയളവിലാണ് സ്വര്‍ണ്ണം കാണാതായതെന്നാണ് സര്‍ക്കാരിന്റെ ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. ഭക്തര്‍ വഴിപാടായി നല്‍കിയിട്ടുള്ള സ്വര്‍ണമാണ് ഇതൊന്നും അതുകൊണ്ടുതന്നെ ആ കാലഘട്ടത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരില്‍ നിന്നുമാണ് സ്വര്‍ണ്ണം സംബന്ധിച്ച കണക്കുകളും സ്റ്റേറ്റ്‌മെന്റകളും സ്വീകരിക്കേണ്ടതെന്നും ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി കെ. എന്‍.ശ്രീകുമാര്‍ പറഞ്ഞു.
0 Comments