68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളത്തിന് മികച്ച നേട്ടം. മികച്ച സംവിധായകനായി അയ്യപ്പനും, കോശിയും എന്ന ചിത്രം സംവിധാനം ചെയ്ത സച്ചി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയായി അപര്‍ണ ബാലമുരളി തെരഞ്ഞെടുക്കപ്പെട്ടു. തമിഴ് ചിത്രമായ സുരരൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌ക്കാരം. മികച്ച ഗായികയായി അയ്യപ്പനും, കോശിയും എന്ന ചിത്രത്തിലെ ഗാനം ആലപിച്ച നഞ്ചിയമ്മ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടന്‍ ബിജു മേനോനാണ് ചിത്രം അയ്യപ്പനും, കോശിയും. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ഛായാഗ്രാഹകനായി നിഖില്‍ എസ് പ്രവീണ്‍ തരഞ്ഞെടുക്കപ്പെട്ടു. ശബ്ദിക്കുന്ന കലപ്പ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണത്തിനാണ് പുരസ്‌ക്കാരം. മികച്ച സംഘട്ടനത്തിനുള്ള പുരസ്‌ക്കാരം അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഫൈറ്റിംഗ് സീനുകളൊരുക്കിയ മാഫിയ ശശിക്ക് ലഭിച്ചു. കാവ്യപ്രകാശ് സംവിധാനം ചെയ്ത വാങ്കിന് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. തിങ്കളാഴ്ച നിശ്ചയം മലയാളത്തിലെ ഏറ്റവും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.





0 Comments