Breaking...

9/recent/ticker-posts

Header Ads Widget

പൂവത്തോട്ടില്‍ വീടിന് തീപിടിച്ചു



മീനച്ചില്‍ പൂവത്തോട്ടില്‍ വീടിന് തീപിടിച്ചു. തയ്യില്‍ സാബുവിന്റെ വീടിനാണ് രാവിലെ 11 മണിയോടെ തീപിടിച്ചത്. വീടിന്റെ അടുക്കളഭാഗം പൂര്‍ണമായും കത്തിനശിച്ചു. ഫ്രിഡ്ജ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചു. റബര്‍ഷീറ്റ്, കാപ്പിക്കുരു തുടങ്ങിയവയും തീയില്‍ കത്തിയമര്‍ന്നു. വീടിനുള്ളില്‍ ആളില്ലാതിരുന്നത് മൂലം വലിയ അപകടം ഒഴിവായി. പാലായില്‍ നിന്നും ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.




Post a Comment

0 Comments